കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരം 300കിലോ 40കാരിയെ ഉയര്‍ത്താന്‍ ക്രെയിന്‍

  • By Lakshmi
Google Oneindia Malayalam News

Amnuayporn Thongprapai,
ബാങ്കോക്ക്: ശരീരഭാരം കൂടിയതുകാരണം മൂന്നു വര്‍ഷമായി വീട്ടില്‍ നിന്നും പറത്തിറങ്ങാതെ കഴിഞ്ഞ അംനയ്പൂര്‍ണ തോങ്പ്രാപായ് വ്യാഴാഴ്ച വീട്ടിന് പുറത്തിറങ്ങി.

നാട്ടുകാര്‍ക്ക് കേമമായൊരു കാഴ്ചയൊരിക്കിക്കൊണ്ടായിരുന്നു തോങ്പ്രാപായുടെ ഊരുചുറ്റല്‍. ചരക്ക്് സാധനങ്ങള്‍ ഇറക്കുന്ന കൂറ്റന്‍ ക്രെയിനിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തെ വീട്ടിന് പുറത്തിറക്കിയത്.

നാല്‍പത് വയസ്സുള്ള ഈ തായ്‌ലന്‍ഡുകാരിയുടെ ഭാരം 300 കിലോഗ്രാമാണ്. ബാങ്കോക്കിലെ അപ്പാര്‍ട്ടുമെന്റിലെ രണ്ടാംനിലയില്‍നിന്ന് ഈ തടിയും വച്ച് താഴെയിറങ്ങാന്‍ വലിയ പ്രയാസമായിരുന്നു.

അതുകൊണ്ടുതന്നെ മൂന്നുവര്‍ഷമായി പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ കിടക്കയില്‍ കിടന്ന് കിടന്ന് കാലിന് വ്രണം വന്നു. ഇതോടെ ആശുപത്രിയില്‍ പോകാതെ വയ്യെന്നായി.

ഇവരെ ആശുപത്രിയിലെത്തിക്കാനായി നഗരസഭാധികൃതര്‍ ക്രെയിനുമായി വന്നപ്പോള്‍ അവര്‍ താഴെയിറങ്ങാന്‍ സമ്മതിച്ചു.

വീടിന്റെ ജനാല പൊളിച്ച് വലുതാക്കിയാണ് തോങ്പ്രാപായെ ക്രെയിനില്‍ കയറ്റിയത്. ബാങ്കോക്ക് സെന്‍ട്രല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണിവര്‍. ചികിത്സ കഴിഞ്ഞ് തിരിച്ച് വീട്ടില്‍ കയറാനും ക്രെയിന്‍തന്നെ വേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X