ഗൂഗിള്‍ റിയല്‍ടൈം, ഗൂഗിളിന്റെ പുതിയ സൈറ്റ്

ഓഗസ്റ്റ് 26 നാണ് ഇത് ആരംഭിച്ചത്. ട്വിറ്റര്‍, ഫേസ്‍ബുക്ക് എന്നിവയിലെ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍ തുടങ്ങിയവയൊക്കെ ഈ സെര്‍ച്ച് സംവിധാനത്തില്‍ കാണാനാവും. ഏതെങ്കിലും പ്രത്യേക സ്ഥലത്ത് നിന്നുള്ള പോസ്റ്റുകള്‍ മാത്രം സെര്‍ച്ചില്‍ കാണാനുള്ള സംവിധാനവും ഇതിലുണ്ട്. ഇംഗ്ലീഷ്, ജാപ്പനീസ്, റഷ്യന്‍, സ്പാനിഷ് എന്നീ ഭാഷകളില്‍ ഇത് ഇപ്പോള്‍ ലഭ്യമാണ്.
ഗൂഗിള്‍ ന്യൂസിലെന്ന പോലെ ഇതിലും സെര്‍ച്ച് അലര്‍ട്ട് സംവിധാനം ഉണ്ട്. വിഷയം നല്‍കി സെര്‍ച്ച് അലര്‍ട്ട് രജിസ്റ്റര്‍ ചെയ്താല്‍ ആ വിഷയത്തില്‍ ഏതെങ്കിലും ചങ്ങാതിക്കൂട്ട സൈറ്റില്‍ പോസ്റ്റ് ഉണ്ടായാല്‍ ഉടന്‍ തന്നെ നമുക്ക് മെയില്‍ ലഭിയ്ക്കും.












Click it and Unblock the Notifications