Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ഉറങ്ങുന്നതിനിടെ മോഡല്‍ മരിച്ചു

Hayley Crook
ലണ്ടന്‍: യുവ മോഡല്‍ ഉറക്കത്തിനിടെ മരിച്ചു. ഇരുപത്തിമൂന്നുകാരിയായ ഹൈലി ക്രൂക്ക് എന്ന ബ്രിട്ടീഷ് മോഡലാണ് മരിച്ചത്. കാമുകനൊപ്പം ഉറങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹൈലിക്ക് മുമ്പ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആന്‍ സമ്മേഴ്‌സ് എന്ന അടിവസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തിലൂടെയാണ് ഹൈലി ശ്രദ്ധേയയായത്.

ഹൈലിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കാമുകനായ റിച്ചാര്‍ഡ് ടോംലിനെ ചോദ്യം ചെയ്തു. രാത്രി 10 മണിക്കാണ് തങ്ങള്‍ ഉറങ്ങാന്‍ പോയതെന്നും അഞ്ചുമണിയോടെ താന്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഹൈലി ഉറക്കമായിരുന്നുവെന്നും കാമുകന്‍ പറയുന്നു. പിന്നീട് താന്‍ വീണ്ടും ഉറങ്ങിയെന്നും കാലത്ത് ഏഴരയ്ക്ക് ഉണര്‍ന്നപ്പോള്‍ ഹൈലിയുടെ കണ്ണുകള്‍ തുറിച്ചിരിക്കുന്നതാണ് കണ്ടതെന്നുമാണ് റിച്ചാര്‍ഡ് പറയുന്നത്.

ഹൈലിയെ ഉടന്‍ തന്നെ നോര്‍ത്ത് ഹാംപ്ഷയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവത്രേ.

ഹൈലിയുടെ ശരീരത്ത് ക്ഷതമേറ്റ എന്തെങ്കിലും പാടുകളോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായില്ല. ആന്തരാവയവങ്ങള്‍ക്കും കുഴപ്പമൊന്നുമില്ല.

മയക്കുമരുന്നോ മദ്യമോ ഹൈലി കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ഇതൊരു കൊലപാതകമാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+