രഹസ്യഭാഷ: ബ്ലാക്‌ബെറിയില്‍ സാങ്കേതികവിദ്യ ഇല്ല

ബ്ലാക്‌ബെറി മൊബൈല്‍ഫോണുകള്‍ വഴി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ ആഗസ്ത് 31നകം പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ബ്ലാക്‌ബെറിയുടെ സേവനങ്ങള്‍ വിലക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെതുടര്‍ന്നാണ് വിശദീകരണവുമായി 'റിം' രംഗത്തെത്തിയത്.
ബ്ലാക്‌ബെറിയുടെ വോയ്‌സ് മെയില്‍, എസ്എംഎസ്, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്.
പുതിയ സാങ്കേതികവിദ്യയിലൂടെയുള്ള മെസഞ്ചര്‍ സര്‍വീസ്, എന്റര്‍െപ്രൈസ് ഇമെയില്‍ സര്‍വീസ് (ബി.ഇ.എസ്.) എന്നീ സൗകര്യങ്ങള്‍ക്കാണ് രഹസ്യ സ്വഭാവമുള്ളത്.












Click it and Unblock the Notifications