കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യഭാഷ: ബ്ലാക്‌ബെറിയില്‍ സാങ്കേതികവിദ്യ ഇല്ല

  • By Super
Google Oneindia Malayalam News

Blackberry
ടൊറന്റോ: രഹസ്യഭാഷയിലാക്കിയ സന്ദേശങ്ങള്‍ കൈമാറാനുള്ള സാങ്കേതികവിദ്യ ബ്ലാക്‌‌ബെറി ഫോണിലില്ലെന്ന് ഫോണിന്റെ നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വ്യക്തമാക്കി.

ബ്ലാക്‌‌ബെറി മൊബൈല്‍ഫോണുകള്‍ വഴി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ ആഗസ്ത് 31നകം പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ബ്ലാക്‌‌ബെറിയുടെ സേവനങ്ങള്‍ വിലക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെതുടര്‍ന്നാണ് വിശദീകരണവുമായി 'റിം' രംഗത്തെത്തിയത്.

ബ്ലാക്‌‌ബെറിയുടെ വോയ്‌സ് മെയില്‍, എസ്എംഎസ്, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്.

പുതിയ സാങ്കേതികവിദ്യയിലൂടെയുള്ള മെസഞ്ചര്‍ സര്‍വീസ്, എന്റര്‍െപ്രൈസ് ഇമെയില്‍ സര്‍വീസ് (ബി.ഇ.എസ്.) എന്നീ സൗകര്യങ്ങള്‍ക്കാണ് രഹസ്യ സ്വഭാവമുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X