മഞ്ഞ ലോഹത്തിന്റെ വില ഇനിയും കൂടും

ഒരു ട്രോയ് ഔണ്‍സ് എന്നത് 31.1034768 ഗ്രാം ആണ്. ഓഗസ്റ്റ് 28 ശനിയാഴ്ച അന്താരാഷ്ട വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1237.76 ഡോളറാണ്. അതായത് 57930.38 രൂപ. വില ഔണ്‍സിന് 1300 ഡോളര്‍ കടന്നാലും അതിശയിയ്കേണ്ടെന്നാണ് ജിഎഫ്എംഎസ് സിഇഒ പോള്‍ വാക്കര്‍ പറയുന്നത്. വില താഴേയ്ക്ക് വരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും പോള്‍ പറയുന്നു.
കഴിഞ്ഞ രണ്ട് പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യം 36 ശതമാനമാണ് കൂടിയത്. നിക്ഷേപകര്‍ മറ്റ് ആസ്ഥികളെ ഉപേക്ഷിച്ച് സ്വര്‍ണം തേടിയെത്തിയതാണ് ഇതിന് കാരണമായത്. യു എസിലും യൂറോപ്പിലും ഉണ്ടായ മാന്ദ്യം ഇതിന് ആക്കം കൂട്ടി. മറ്റ് നിക്ഷേപങ്ങള്‍ വേണ്ടത്ര ലാഭം നല്‍കില്ലെന്നും ഒരുപക്ഷേ മൂല്യം തന്നെ ശോഷിയ്ക്കുമെന്നും ഉള്ള ഭീതിയാണ് നിക്ഷേപകരെ സ്വര്‍ണംത്തിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.
ലോകം എമ്പാടും വിവിധ ബാങ്കുകളും മ്യൂച്ചല്‍ ഫണ്ടുകളും ഇറക്കുന്ന ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപവും മുമ്പെന്നും ഇല്ലാത്ത വിധം കൂടി. ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴി നിക്ഷേപകര്‍ വാങ്ങിയത് 291.3 മെട്രിക്ക് ടണ്‍ സ്വര്‍ണമാണ് !
വരും മാസങ്ങളിലും സ്വര്‍ണത്തിലുള്ള നിക്ഷേപം കൂടാനാണ് സാദ്ധ്യത. ഇത് വിലക്കയത്തിനേ വഴി തെളിയ്ക്കൂ. ആഭരണ വിപണിയല്ല പ്രധാനമായും സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാവുന്നതെന്നും ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന പോള്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications