ഫോര്‍ച്ച്യൂണ്‍ സിഇഓയ്ക്ക് ശമ്പളം വെറും 27 ലക്ഷം

ഫോര്‍ച്ച്യൂണ്‍ 500 പട്ടികയിലുള്ള കമ്പനികളിലെ സിഇഒ മാരുടെ ശരാശരി ശമ്പളം 47 കോടി ആണ്. പക്ഷേ അതേ പട്ടികയിലെ ഭട്ടിന്റെ ശമ്പളം 27 ലക്ഷവും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കായതാണ് ഈ കുറഞ്ഞ ശമ്പളത്തിന് കാരണം.
ബിഗ് ബസാറിന്റെ ഉടമസ്ഥതയുള്ള ഫ്യൂച്ചര്‍ ക്യാപ്പിറ്റല്‍ ഹോള്‍ഡിംഗ്‍്സ് എന്ന കമ്പനിയുടെ മേധാവിയായി ഈയിടെ ചേര്‍ന്ന വി വൈദ്യനാഥന് കമ്പനി ഉടമസ്ഥന്‍ കിശോര്‍ ബിയാനി വാഗ്ദാനം ചെയ്ത ശമ്പളം ഒരു വര്‍ഷം 50 കോടി രൂപയാണ്. ഇതിന് പുറമേ ഏകദേശം 50 കോടി രൂപ വിലമതിയ്ക്കുന്ന കമ്പനി ഓഹരികളും നല്‍കി.
സ്വകാര്യ മേഖലയിലെ അവസ്ഥ ഇതായിരിയ്ക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ബാങ്കില്‍ ഇത്രയും ചെറിയ ശമ്പളത്തിന് ശരിയായ അര്‍ത്ഥത്തില്‍ സേവനം നടത്തുന്ന ഭട്ടിനെ നാം നമിയ്ക്കണം.
എന്തായാലും ഒപി ഭട്ട് എബിഐയുടെ പടിയിറങ്ങാന്‍ പോവുകയാണ്. 2011 മാര്‍ച്ചില്‍ അദ്ദേഹം എസ്ബിഐയുടെ മേധാവി പട്ടം ഒഴിയും. പിന്നെ കിട്ടുന്നത് തുശ്ചമായ പെന്‍ഷന്‍ മാത്രമായിരിയ്ക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളയത്ര പെന്‍ഷന്‍ ബാങ്ക് ജീവനക്കാര്‍ക്കില്ല. എന്നാല്‍ പെന്‍ഷന്‍ മോശവുമല്ല. പക്ഷേ കുടുംബം പോറ്റാനായി വേറെ ജോലി ചെയ്യുമെന്ന ഭട്ട് ഇപ്പോഴേ പറയുന്നു.
ഫ്യൂച്ചര്‍ ക്യാപ്പിറ്റല്‍ ഹോള്‍ഡിംഗ്‍്സ് വി വൈദ്യനാഥന് നല്‍കിയതിനേക്കാള്‍ മികച്ച ശമ്പളവും ഓഹരിയും കൊടുത്ത് ഭട്ടിനെ ഏതെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനം സ്വന്തമാക്കുമെന്നതിന് തര്‍ക്കമില്ല. അത് അറിയാന്‍ ഇനി ഏറെ കാലം കാത്തിരിയ്ക്കേണ്ടി വരില്ല. എല്‍ ആന്റ് ടി പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ ബാങ്കിംഗ് രംഗത്തേയ്ക്ക് പ്രവേശിയ്ക്കുകയാണെന്ന കാര്യവും മറക്കണ്ട.












Click it and Unblock the Notifications