സിപിഎം ബന്ദ്, കൊല്‍കത്തയില്‍ ജീവിതം താറുമാറായി
കൊല്‍ക്കത്ത: സിപിഎം ആഹ്വാനം ചെയ്ത ബന്ദ് കാരണം കൊല്‍ക്കത്തയില്‍ ജനജീവിതം താറുമാറായി. സിപിഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു ബന്ദ്.
കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിനിടയ്ക്ക് അക്രമം ഉണ്ടായിരുന്നു. അക്രമത്തില്‍ ഒരു സിപിഎം എംഎല്‍എയ്ക്കും തൃണമൂല്‍ കൗണ്‍സിലര്‍ക്കും പരിക്കേറ്റു. ആകെ 22 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ബന്ദ്.












Click it and Unblock the Notifications