മായാവതിയെ പ്രോസിക്യൂട്ട് ചെയ്യാം: സിബിഐ

2003ല്‍ ഒരുകോടി രൂപയുടെ പ്രഖ്യാപിത സ്വത്തുണ്ടായിരുന്ന മായാവതിക്കു 2007 ആയപ്പോഴേക്കും 50 കോടിയുടെ സ്വത്തു നേടാന്‍ കഴിഞ്ഞതിനു പിന്നില്‍ അഴിമതിയുണ്ടെന്നതിനു വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു.
തനിക്ക് 50 കോടിയുടെ സ്വത്തുണ്ടായതു പാര്‍ട്ടിക്കുവേണ്ടി ലഭിച്ച സംഭാവനകള്‍ മൂലമാണെന്നു മായാവതി നേരത്തേ വാദിച്ചിരുന്നു. ആദായനികുതി വകുപ്പ് മായാവതിയുടെ വാദം കണക്കിലെടുക്കുകയും അവരെ കുറ്റവിമുക്തയാക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നു കോടതിയും തനിക്കു ക്‌ളീന്‍ ചിറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചു.
ഇതു സംബന്ധിച്ചു നാലുമാസത്തിനു ശേഷം സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇപ്പോള്‍ മായാവതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications