Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ നിന്ന് ചാടിയവര്‍ക്ക് പരിക്ക്‌

മുംബൈ: വിമാനം പുറപ്പെടുപ്പുന്നതിന് മുമ്പായി തീപിടിച്ചെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ചാടിയ 15 പേര്‍ക്ക് പരിക്കേറ്റു. മുംബൈ വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ നിന്ന് ചാടിയവര്‍ക്കാണ് പരിക്കേറ്റത്.

ഓഗസ്റ്റ് 27 രാത്രിയിലായിരുന്നു സംഭവം. വിമാനത്തിന് തീ പിടിച്ചെന്നും രക്ഷപ്പെടല്‍ മാര്‍ഗ്ഗങ്ങളില്‍ കൂടി യാത്രക്കാരെ പുറത്തിറക്കണമെന്നുമായിരുന്നു അറിയിപ്പ്. വിമാനത്തില്‍ തീയുണ്ടായിരുന്നില്ലെന്നത് പിന്നീടാണ് വ്യക്തമായത്.

ചെന്നൈയിലേയ്ക്ക് പുറപ്പെടാന്‍ നില്‍ക്കുകയായിരുന്നു വിമാനം.ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ലു 2302 വിമാനത്തിന്റെ ഇടത് എഞ്ചിനടുത്തു നിന്ന് ഫയര്‍ അലാറം മുഴങ്ങിയതോടെയാണ് യാത്രക്കാര്‍ പരിഭ്രാന്തരായത്. അലാറം മുഴങ്ങിയ ഉടന്‍ യാത്രക്കാരെ എത്രയും പെട്ടന്ന് ഒഴിപ്പിക്കാന്‍ പൈലറ്റ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ടേക്ക് ഓഫിന് മുമ്പുള്ള ടാക്‌സിവേയിലായിരുന്നു വിമാനം. പൈലറ്റിന്റെ നിര്‍ദ്ദേശം വന്നപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ ഇറങ്ങാനുള്ള ഗോവണി എത്തുന്നതിനു മുമ്പ് എമര്‍ജന്‍സി വാതിലിലൂടെ പുറത്ത് ചാടി. വാതിലിലേക്കെത്താനുള്ള തിക്കിലും തിരക്കിലും പെട്ടും യാത്രക്കാര്‍ക്ക് പരിക്കേറ്റു. പക്ഷേ പരിക്കൊന്നും ഗുരുതരമല്ല. 30 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മുംബൈ നാനാവതി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഫയര്‍ അലാറം മുഴങ്ങിയത് സാങ്കേതിക തകരാര്‍ കാരണമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+