ഫ്ലാറ്റ് സ്വന്തമാക്കാന്‍ വിവാഹമോചന നാടകം
മുംബൈ: മുംബൈ നഗരത്തില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കാനായി ദമ്പിതമാരുടെ വിവാഹമോചന നാടകം. മുംബൈ ഹൈക്കോടതിയിലാണ് തീര്‍ത്തും അസാധാരണമായ കേസ് പരിഗണനയ്‌ക്കെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഫ്ലാറ്റ് കിട്ടാനായി ദമ്പതികള്‍ വ്യാജ വിവാഹമോചന രേഖ ഹാജരാക്കിയെന്നാണു പരാതി. സ്വന്തമായി വീട് ഉള്ളവര്‍ക്കു സര്‍ക്കാര്‍ ഏജന്‍സിയുടെ ഫ്ലാറ്റിന് അപേക്ഷിക്കാനാകില്ലെന്നാണ് നിയമം.
ഇത് മറികടക്കാനായി ഭാര്യ 100 രൂപ മുദ്രപ്പത്രത്തില്‍ വിവാഹമോചന രേഖ തയാറാക്കിയ സമര്‍പ്പിക്കുകയായിരുന്നത്രെ. ഫ്‌ളാറ്റിന് അപേക്ഷ നല്‍കി വെയ്റ്റിങ് ലിസ്റ്റിലായി പോയ ആളാണ് ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റിയുടെ (മാഡ) അന്ധേരിയിലെ ഫ്‌ളാറ്റ് സ്വന്തമാക്കാനായിട്ടാണ് ശ്യാം ഗജ്ഭിയെ, ഭാര്യ സരോജിനി എന്നിവര്‍ വ്യാജ വിവാഹമോചന രേഖ സമര്‍പ്പിച്ചത്.
ശ്യാമിന് ബാന്ദ്രയിലും ഒരു ഫ്ലാറ്റുണ്ട്, ഇത് കൂടാതെ മറ്റൊന്നുകൂടി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഇവര്‍ വ്യാജരേഖ ചമച്ചതെന്നാണ് ആരോപണം,
തങ്ങള്‍ 2008 മുതല്‍ വിവാഹമോചിതരാണെന്നു വാദിച്ചു സരോജിനി ഹാജരാക്കിയ വിവാഹമോചന രേഖയ്ക്കു സാധുതയില്ലെന്ന് പരാതിക്കാരന്‍ വാദിക്കുന്നു.
മുദ്രപ്പത്രത്തിലെ വിവാഹമോചനരേഖയ്ക്കു നിയമപരമായ അംഗീകാരമില്ല. കുടുംബ കോടതി വഴി തന്നെ ബന്ധം പിരിയണം. ദമ്പതികള്‍ ഇപ്പോഴും ഒരുമിച്ചാണു താമസം. ബാന്ദ്രയിലെ വീട്ടുവിലാസത്തില്‍ ഇരുവരും വോട്ടര്‍പട്ടികയിലുമുണ്ട്.












Click it and Unblock the Notifications