ബാബറി മസ്ജിദ് സിഡിയ്‌ക്കെതിരെ മുസ്ലീങ്ങള്‍

ഇത്തരം സിഡികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലീം സംഘടനകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇത്തരം സിഡികള്‍ പ്രചരിപ്പിക്കുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് കാണിച്ചാണ് മുസ്ലീം സംഘടനകള്‍ പരാതി നല്‍കിയിരിക്കുന്നത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ബാബറി മസ്ജിദിന്റെ ഒരു ഭാഗം 1992 ഡിസംബര്‍ ആറിന് ആണ് കര്‍സേവകര്‍ തകര്‍ത്തത്. ഇതെ കുറിച്ചുള്ള കേസില്‍ അലഹബാദ് ഹൈക്കോടതി അടുത്തമാസം വിധി പറയാനിരിക്കെയാണ് സിഡിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരിക്കുന്നത്.
മസ്ജിദിന് സമീപമുള്ള കടകളിലും ഹനുമന്‍ ഗര്‍ഹി, ശൃംഗാര്‍ ഹട്, ദര്‍ശന്‍ മാര്‍ഗ് എന്നിവിടങ്ങളിലുള്ള മിക്ക കടകളിലും ബാബറി മസ്ജിദ് തകര്‍ക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ സിഡികള്‍ ലഭ്യമാണ്.












Click it and Unblock the Notifications