പെട്രോള്‍ വില 70 പൈസ കൂടും
ദില്ലി: പെട്രോള്‍ വില സെപ്തംബര്‍ ഒന്നുമുതല്‍ കൂടും. ലിറ്ററിന് 70 പൈസ കൂടാനാണ് സാദ്ധ്യത. അന്താരാഷ്ട തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയതിനാലാണ് പെട്രോള്‍ വില കൂട്ടുന്നത്.
പെട്രോള്‍ വില എണ്ണ വിതരണ കമ്പനികള്‍ക്ക് സ്വയം കൂട്ടാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയതിന് ശേഷം ആദ്യമായിട്ടാണ് അവര്‍ ഈ വിലക്കയറ്റം പ്രഖ്യാപിയ്ക്കുന്നത്. ജൂണ്‍ 26 നാണ് പെട്രോള്‍ വിലയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞത്.
കഴിഞ്ഞ 15 ദിവസത്തെ അസംസ്കൃത എണ്ണയുടെ വിലവ്യത്യാസത്തിന്റെ ശരാശരി അനുസരിച്ച് പെട്രോള്‍ വില കൂട്ടിയാല്‍ 50 പൈസയായിരിയ്ക്കും കൂടുക. എന്നാല്‍ 30 ദിവസത്തെ ശരാശരി എടുത്താല്‍ 70 പൈസ കൂടിയേയ്ക്കും.
ഓഗസ്റ്റ് 31 വൈകീട്ട് പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷമായിരിയ്ക്കും പുതിയ വില എണ്ണകമ്പനികള്‍ പ്രഖ്യാപിയ്ക്കുക.












Click it and Unblock the Notifications