Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ തിരഞ്ഞെടുപ്പ്: രാഹുല്‍ ഇടപെടുന്നു

Rahul
ദില്ലി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമതീരുമാനത്തിനായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി ശനിയാഴ്ച ദില്ലിയില്‍ ചര്‍ച്ച നടത്തും.

കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായാണ് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തുന്നത്.

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ 2010 ഏപ്രിലില്‍ പ്രഖ്യാപിച്ച സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോഴും പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാകുമോയെന്നതാവും പ്രധാനമായും ചര്‍ച്ച ചെയ്യുക.

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണ്. ഗ്രൂപ്പ് വഴക്ക് ശക്തമാകുകയും ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരില്‍ നിലവിലെ കമ്മിറ്റിയെ പിരിച്ചു വിട്ടത് തിരിച്ചടിയായെന്നാണ് കേന്ദ്രനേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്.

നേതൃത്വമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ജനകീയ പ്രശ്‌നങ്ങളില്‍ സംഘടനയ്ക്ക് കാര്യമായി ഇടപെടാനാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+