രാഷ്ട്രപതിയ്ക്ക് 3കോടിയുടെ റെയില്‍വേ സലൂണ്‍
ദില്ലി: രാഷ്ട്രപതി പ്രതിഭ പാട്ടീലിന് സഞ്ചരിക്കാനായി മൂന്നു കോടി രൂപ ചിലവിട്ട് റെയില്‍വെ പുതിയ സലൂണ്‍ നിര്‍മ്മിക്കുന്നു.
സമ്മേളനമുറി,, ഭക്ഷണശാല, കിടപ്പുമുറി, പഠനമുറി എന്നിവയെല്ലാം ചേരുന്ന വിസ്താരമായ സലൂണാണ് ഒരുങ്ങുന്നത്. കപൂര്‍ത്തലയിലെ റെയില്‍വെ കോച്ച് ഫാക്ടറിയിലാണ് ഇതിന്റെ നിര്‍മ്മാണം.
ഒരു വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാകുന്ന സലൂണിന് പുറമേ മറ്റൊരു പ്രത്യേക കോച്ചും ഇതോടനുബന്ധിച്ചുണ്ടാകും. രാഷ്ട്രപതിയുടെ സ്റ്റാഫിനും ഡോക്ടര്‍മാരുടെ സംഘത്തിനും സുരക്ഷാ ജീവനക്കാര്‍ക്കും സഞ്ചരിക്കാനാണ് അനുബന്ധ കോച്ച്.
സലൂണിന്റെ മാതൃക രാഷ്ട്രപതി ഭവന്റെ അംഗീകാരത്തിനായി റെയില്‍വെ സമര്‍പ്പിച്ചിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന സലൂണ്‍ 2006 ലാണ് ഉപയോഗിക്കാന്‍ കഴിയാതെ ഒഴിവാക്കിയത്.












Click it and Unblock the Notifications