കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലനിരപ്പ് ഉയരുന്നു, കിഴക്കന്‍ ദില്ലി ഭീതിയില്‍

Google Oneindia Malayalam News

Yamuna river over flows
ദില്ലി: യമുനയിലെ ജലനിരപ്പ് ഉയരുന്നതുകാരണം കിഴക്കന്‍ ദില്ലി ഭീതിയിലാണ്. കിഴക്കന്‍ ദില്ലിയിലെ തെരുവുകളിലേയ്ക്ക് വെള്ളം എപ്പോള്‍ വേണമെങ്കിലും കയറാം.

വെള്ളം കൂടിയതിനെ തുടര്‍ന്ന് ഹരിയാനയിലെ ഒരു അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണമായത്. മഴകാരണം കഴിഞ്ഞ ആഴ്ച തന്നെ യമുനയില്‍ വെള്ളം കൂടിയിരുന്നു. യമുനയിലെ ജലനിരപ്പ് 204.83 മീറ്റര്‍ എന്ന അപകട നിലയ്ക്ക് മുകളിലേയ്ക്ക് കഴിഞ്ഞ ആഴ്ച തന്നെ വന്നിരുന്നു. ഓഗസ്റ്റ് 27 വെള്ളിയാഴ്ച ഇത് 205.84 ആയിരുന്നു. ഇതാണ് ശനിയാഴ്ച ആയപ്പോള്‍ 205.96 മീറ്ററായത്.
ജലനിരപ്പ് 206 മീറ്റര്‍ വരെ ഉയരുമെന്നാണ് കരുതുന്നത്. ജനങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

ഹരിയാനയിലെ അണക്കെട്ടില്‍ നിന്ന് 38,430 ക്യൂസെക്ക്സ് വെള്ളമാണ് തുറന്ന് വിട്ടത്.

ഇതിനകം തന്നെ താഴ്ന്ന പ്രദേശങ്ങളായ ഉസ്മാന്‍പൂര്‍, ശാസ്ത്രി പാര്‍ക്ക്, ഗീത കോളനി, ഭജന്‍പുര, യമുന കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറികഴിഞ്ഞു. ഏകദേശം 1500‍-‍ാളം പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X