യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റി
ദില്ലി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ അവസരത്തില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ ഒന്നിച്ചാണ് രാഹുല്‍ ഗാന്ധിയെ കണ്ടത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന് രാഹുല്‍ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications