കൈവെട്ട് കേസ്: വിചാരണ പ്രത്യേക കോടതിയില്‍

എന്‍ഐഎ ആക്ട് പ്രകാരം രൂപവല്‍ക്കരിച്ച കോടതിയിലായിരിക്കും വിചാരണ. എന്‍ഐഎക്ക് ഏറ്റെടുക്കാവുന്ന ഷെഡ്യൂള്‍ഡ് ഒഫന്‍സില്‍ തന്നെയാണ് കേസ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉണ്ണിരാജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസ് ഏറ്റെടുക്കാവുന്നതേയുള്ളൂ. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന് സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്, കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല-അദ്ദേഹം അറിയിച്ചു.
കേസിലെ പ്രധാന പ്രതികളിലൊരാളായ ജമാലിന്റെ അറസ്റ്റ് വിവരം സ്ഥിരീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉണ്ണിരാജ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
അധ്യാപകനെ അക്രമിച്ച ഏഴംഗ സംഘത്തിലുണ്ടായിരുന്ന എറണാകുളം ശ്രീമൂലനഗരം സ്വദേശി ജമാലാണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്നാണ് ജമാല്‍ അറസ്റ്റിലായത്.












Click it and Unblock the Notifications