Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി പരസ്യങ്ങളില്‍ നിന്നും ജഗതി പിന്‍മാറി

Jagathy Sreekumar
തിരുവനന്തപുരം: സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് നടന്‍ ജഗതി ശ്രീകുമാര്‍ വ്യക്തമാക്കി.

സമൂഹത്തോട് ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് ഇനി ഈ ലോട്ടറികളുടെ പരസ്യത്തില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേട്ടപ്പോള്‍ ഇങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചുപോയല്ലോ എന്ന് ദു:ഖം തോന്നി. പ്രത്യേകിച്ചും ഒരു സിനിമാ നടന്‍ എന്ന നിലയില്‍.

കലാകാരന്മാര്‍ പോലും ഇത്തരം തട്ടിപ്പ് നടത്തുന്ന ലോട്ടറി കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നുവെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരമാര്‍ശവും ശ്രദ്ധയില്‍ പെട്ടു. ഏതായാലും ഒരു പരസ്യകമ്പനിയുമായി പോലും ആയുഷ്‌കാലം ധാരണയോ കരാറോ എനിക്കില്ല- ജഗതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+