റോഡ് പണി ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും

ഇത്രയും പണം എങ്ങനെ കണ്ടെത്താനാവുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം കണ്ടെത്താനാണ് ശ്രമം നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ വിജയകുമാര്‍ കാണുന്നുണ്ട്. ദേശീയ പാതയുടെ അറ്റകുറ്റ പണികള്‍ക്കുള്ള പണം കണ്ടെത്താനാണിത്.
റോഡുകള്‍ ടാര്‍ ചെയ്യാന്‍ മാത്രം 330 കോടി രൂപ ആവശ്യമാണ്. കേന്ദ്രം ഇതിനായി ബജറ്റില്‍ അനുവദിച്ചത് 60 കോടി മാത്രമാണ്. കേന്ദ്രത്തോട് പണം ആവശ്യപ്പെടുമെങ്കിലും അത് കിട്ടുന്നതുവരെ കാത്തിരിയ്ക്കില്ല. സംസ്ഥാനത്തിന്റെ ഫണ്ട് ഉപയോഗിച്ച് പണി നടത്തിയ ശേഷം കേന്ദ്രത്തില്‍ നിന്ന് അത് നേടിയെടുക്കലാണ് ലക്ഷ്യം.
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications