കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിലെ മരണമുറി മാധ്യമങ്ങള്‍ക്കായി തുറന്നു

  • By Super
Google Oneindia Malayalam News

Death Room
ടോക്കിയോ: മരണശിക്ഷ നടപ്പിലാക്കുന്ന മുറി ഇതാദ്യമായി ജപ്പാന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിച്ചു. കെയ്‌കോ ചിബ നിയമമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷം ഒരു വധശിക്ഷ നേരില്‍ക്കണ്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.

ടോക്കിയോ ഡിറ്റന്‍ഷന്‍ ഹൗസില്‍ ചില്ലികൊണ്ട് മറച്ച മുറിയിലാണ് കുറ്റവാളികളെ തൂക്കിക്കൊല്ലുന്നത്. ജനലുകളില്ലാത്ത മുറിയിലെ വെളുത്ത തറയില്‍ ചുവന്ന ചതുരത്തിലുള്ള കുരിശിന്റെ മുകളിലാണ് കുറ്റവാളികളെ കണ്ണുകള്‍ മൂടിനിര്‍ത്തുന്നത്.

അതിനുതാഴെയുള്ള വാതില്‍ തുറന്നാണ് കുറ്റവാളികളെ തൂക്കിലേറ്റുന്നത്. വാതില്‍ തുറക്കാന്‍ മൂന്നു ബട്ടണുകളുണ്ട്. അതു നിയന്ത്രിക്കാന്‍ മൂന്ന് ഓഫീസര്‍മാരാണുള്ളത്.

ഇതില്‍ ആരുടെ ബട്ടണാണ് വാതില്‍ തുറക്കാന്‍ ഉപയോഗിക്കുന്നതെന്ന് അവര്‍ക്കുപോലും അറിയില്ല. അവസാന പ്രാര്‍ഥനയ്ക്കായി സ്വര്‍ണവര്‍ണത്തിലുള്ള ബുദ്ധപ്രതിമ ഇതിനടുത്ത മുറിയിലുണ്ട്്.

വധശിക്ഷ നടപ്പാക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള രാജ്യമാണ് ജപ്പാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X