വായ്‌നോട്ടം: യുവതി യുവാവിന്റെ മൂക്ക് അരിഞ്ഞു
ഇസ്ലാമബാദ്: തന്നെ തുറിച്ച് നോക്കുകയും മോശമായി കമന്റടിയ്ക്കുകയും ചെയ്ത യുവാവിന്റെ മൂക്ക് യുവതി അരിഞ്ഞു.
പാകിസ്താനില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപതുകാരിയായ ഷഹനാസ് ബീബിയാണ് വായ്‌നോക്കി ശല്യപ്പെടുത്തിയ ബഷീര്‍ അഹ് മദ് എന്ന യുവാവിന്റെ മൂക്ക് അരിഞ്ഞത്.
ഇയാള്‍ നാല് മക്കളുടെ പിതാവും ഷഹനാസിന്റെ അയല്‍വാസിയുമാണ്. ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിഷ്യയിലാണ് സംഭവം നടന്നത്.
കത്തികൊണ്ടാണ് ഷഹനാസ് ബഷീറിന്റെ മൂക്ക് അരിഞ്ഞത്. സംസാരിച്ചിരിക്കാമെന്ന് പറഞ്ഞ് ഷഹനാസ് ബഷീറിനെ വീടിനടത്തുള്ള വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവച്ച് ഇയാളുടെ മൂക്ക് അരിഞ്ഞശേഷം യുവതി കടന്നുകളഞ്ഞു.
ബഷീര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഷഹനാസ്, സഹോദരന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications