Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലിയ്ക്ക് സ്വര്‍ണവില പവന് 16,000 രൂ?

Gold Bar
മുംബൈ: സ്വര്‍ണത്തിന്റെ വില ദീപാവലിയോടെ ഗ്രാമിന് 2000 രൂപയാവുമെന്ന് വിദഗ്ദര്‍. ദ് ബോംബെ ബുള്ളിയന്‍ അസോസിയേഷന്‍സ് പ്രസിഡണ്ട് സുരേഷ് ഹുണ്ടിയയാണ് ഈ അഭിപ്രായം പ്രകടിപ്പിയ്ക്കുന്നത്.

വടക്കേ ഇന്ത്യയില്‍ ദീപാവലിയ്ക് സ്വര്‍ണമോ സ്വര്‍ണ ആഭരണമോ വാങ്ങുന്നത് പതിവാണ്. നിക്ഷേപകരുടെ താല്പര്യം കൂടുന്ന കാലമായതുകൊണ്ട് ദീപാവലിയ്ക്ക് സാധാരണ സ്വര്‍ണവില കയറുന്നത് പതിവാണ്. ഈ വര്‍ഷം വില ഗ്രാമിന് 19,500 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയ്ക്ക് എത്തുമെന്നാണ് സുരേഷ് ഹുണ്ടിയ കണക്ക്കൂട്ടുന്നത്.

ഓഗസ്റ്റ് 28 ശനിയാഴ്ച മുംബൈ ബുള്ളിയന്‍ വിപണിയില്‍ സ്റ്റാന്റേഡ് സ്വര്‍ണത്തിന്റെ (99.5 ശുദ്ധം) വില ഗ്രാമിന് 1891 രൂപയും തങ്കത്തിന്റെ (99.9 ശുദ്ധം) വില 1900 രൂപയുമായിരുന്നു.

സ്വര്‍ണത്തിന്റെ വില വര്‍ഷാന്ത്യമാവുമ്പോള്‍ ഔണ്‍സിന് 1300 ഡോളറാവുമെന്ന് ഗോള്‍ഡ് ഫീല്‍ഡ്സ് മിനറല്‍ സര്‍വീസസ് (ജിഎഫ്എംഎസ്) അഭിപ്രായപ്പെടുന്നത്.

ഗണേശ് ചതുര്‍ത്ഥി, ദസറ എന്നിവയും സ്വര്‍ണ വിപണിയ്ക്ക് സുവര്‍ണ നാളുകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+