കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധിനിവേശ കശ്മീരില്‍ ചൈനീസ് സൈന്യം

  • By Lakshmi
Google Oneindia Malayalam News

Indo China Flag
ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ തന്ത്രപ്രധാന പ്രദേശത്തിന്റെ നിയന്ത്രണം പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍ പ്രദേശം ഇപ്പോള്‍ ചൈനയുടെ പട്ടാളമാണ് നിയന്ത്രിക്കുന്നത് എന്ന് ഒരു പ്രമുഖ വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇന്തോ ചൈന യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത അക്‌സായിചിന്‍ പ്രവിശ്യയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍. ഇവിടെ പതിനായിരത്തിലധികം ചൈനീസ് ഭടന്മാരെ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ അതീവ രഹസ്യമായി 22 തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നു എന്നും റോഡ്, റയില്‍ നിര്‍മ്മാണം ആരംഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യമായി തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നത് മിസൈലുകള്‍ സൂക്ഷിക്കാനാണെന്ന സംശയവും ഉയര്‍ത്തുന്നു.

പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള നിര്‍മ്മാണം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാം എന്ന് സൂചനയുണ്ട്. ചൈന നിര്‍മ്മിച്ചു നല്‍കിയ ഗദാവര്‍ നാവിക താവളത്തിലേക്ക് അതിവേഗം എത്താനുള്ള ഗതാഗത സംവിധാനമാണ് ഇപ്പോള്‍ തയ്യാറാവുന്നത്.

എന്നാല്‍, ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. കശ്മീരില്‍ ഇന്ത്യന്‍ അനുവാദമില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം, പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ചൈനീസ് സാന്നിധ്യത്തെ കുറിച്ച് ഇന്ത്യന്‍ സൈന്യത്തിന് വ്യക്തതയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X