അലുവാലിയയ്ക്ക് ചീമുട്ടയേറ്

കൊല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ യുജിസി സെമിനാറില്‍ പങ്കെടുക്കാനെത്തിയ അലുവാലിയ വേദിവിട്ടു പോകുമ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ ചീമുട്ടയും തക്കാളിയും എറിഞ്ഞത്.
വിലക്കയറ്റം തടയാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അലുവാലിയയും പത്‌നി ഇഷറും ഏറുകൊള്ളാതെ കഷ്ടിച്ചു രക്ഷപ്പെട്ടു.
അമേരിക്കന്‍ ഏജന്റ് അലുവാലിയ തിരികെ പോകുക എന്നെഴുതിയ ബാനറുകളും പിടിച്ചാണ് എസ്എഫ്‌ഐ സംഘമെത്തിയത്.
വിദ്യാര്‍ഥികള്‍ക്കു പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നു പറഞ്ഞ് അലുവാലിയ സംഭവത്തെ ഗൗരവമായെടുത്തില്ല. ഇതേപ്പറ്റി അറിയില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications