ഇന്റര്‍പോള്‍ പട്ടികയില്‍ 650 ഇന്ത്യക്കാര്‍

2005 മുതല്‍ മെയ് 2010 വരെയാണ് 656 ഇന്ത്യക്കാര്‍ക്ക് എതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 2009ലാണ് ഏറ്റവും കൂടുതല്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയച്ചത്. 150നോട്ടീസുകളാണ് ഇക്കാലയളവില്‍ പുറപ്പെടുവിച്ചത്.
2007 ല്‍ 133 ഉം 2006 ല്‍ 119 ഉം റെഡ്‌കോര്‍ണര്‍ നോട്ടീസുകളാണ് ഇന്ത്യക്കാര്‍ക്കെതിരെ പുറപ്പെടുവിച്ചത്.
2010 ജനുവരി മുതല്‍ മെയ് വരെ 75 ഉം 2008 ല്‍ 85 ഉം 2005 ല്‍ 94 ഉം റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇന്ത്യക്കാര്‍ക്ക് എതിരെ അയച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു എന്നറിയാനായി വിവരാവകാശ നിയമ പ്രകാരം അശ്വിനി ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭീകരബന്ധം, കുട്ടികളെ ബലാത്സംഗം ചെയ്യല്‍, കള്ളപ്പണം, നികുതി വെട്ടിക്കല്‍, ലൈംഗിക പീഡനം,വഞ്ചന തുടങ്ങിയ കുറ്റങ്ങളിലെ പ്രതികളാണ് ഇന്റര്‍പോള്‍ അന്വേഷിക്കുന്ന പ്രതികളില്‍ ഭൂരിഭാഗവും.
സൗദി അറേബ്യ, കുവൈറ്റ്, യു എ ഇ, ഒമാന്‍, അമേരിക്ക, ഹോങ്കോങ്ങ്, റഷ്യ, ബലാറസ്, ഈജിപ്ത്, ഓസ്‌ട്രേലിയ, ബല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് എന്ന് ഇന്റര്‍പോള്‍ അധികൃതര്‍ പറയുന്നു












Click it and Unblock the Notifications