ഗൗരിയമ്മ മടങ്ങില്ലെന്ന് ജെഎസ്എസ് പ്രസിഡന്റ്
ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ ആര് ഗൗരിയമ്മ സിപിഐയിലേക്ക് മടങ്ങില്ലെന്ന് ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന് ബാബു വ്യക്തമാക്കി.
സിപിഐയിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യം ഇപ്പോള്‍ ജെ എസ് എസില്‍ ഇല്ലെന്നും കോണ്‍ഗ്രസുമായി ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും രാജന് ബാബു പറഞ്ഞു.
സിപിഐ നേതാവ് വെളിയം ഭാര്ഗവന് ഗൗരിയമ്മയെ ക്ഷണിയ്ക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജെഎസ്എസിന്റെ പ്രസ്താവന. എന്നാല്‍ ഗൗരിയമ്മ ഇതേവരെ വെളിയത്തിന്റെ ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങളുമായി ഗൗരിയമ്മ രംഗത്തു വന്നിരുന്നു. യുഡിഎഫിനെ ഒന്നിച്ചു നിറുത്താന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗൗരിയമ്മയുടെ ആദ്യ ആരോപണം.
തുടര്‍ന്ന് ഗൗരിയമ്മയ്ക്കെതിരെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രംഗത്തു വന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് ചെയ്യുന്നത് ഐക്യമുണ്ടാക്കലല്ലെന്നും കാലു വാരുകയാണെന്നും ഗൗരിയമ്മ ആരോപിച്ചിരുന്നു.
അര്‍ഹമായ സീറ്റ് ലഭിച്ചില്ലെങ്കില്‍ വര്‍ഗീയ കക്ഷികളൊഴികെയുള്ള ആരുമായും കൂട്ടുചേരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗൗരിയമ്മ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്ത പരന്നിരുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications