വയനാട് കയ്യേറ്റം: വിഎസ് ചര്‍ച്ച വിളിച്ചു

ആദിവാസി ക്ഷേമസമിതി നേതാവ് കെസി കുഞ്ഞിരാമന്‍ എംഎല്‍എ ചര്‍ച്ചയില്‍ പങ്കെടുക്കും. സിപിഎം നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതിയാണ് വയനാട്ടില്‍ ഭൂമി കയ്യേറി സമരം നടത്തുന്നത്.
ഓഗസ്റ്റ് മുപ്പത്തിയൊന്നിനകം ഇവരെ കയ്യേറ്റഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കയ്യേറ്റക്കാര്‍ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.
മൂന്ന് മാസത്തിനകം എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.
അതേസമയം ഭൂസമരം തുടരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രന്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടികളുണ്ടായാല്‍ ശക്തമായി ചെറുക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications