കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിപ്പിക്കല്‍ നടപടി ചര്‍ച്ചയ്ക്കുശേഷം: കളക്ടര്‍

  • By Lakshmi
Google Oneindia Malayalam News

Wayanad Map
കല്‍പറ്റ: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സമരക്കാരുമായി നടത്തുന്ന ചര്‍ച്ചക്കുശേഷമേ ഭൂമികൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടികള്‍ എടുക്കുകയുള്ളൂവെന്ന് വയനാട് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു.

ആദിവാസി ക്ഷേമസമിതിയും മറ്റും നടത്തിവരുന്ന സമരം നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശനിയാഴ്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

ഭൂമി അധ്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്കും ഭൂരഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഭൂമി നല്‍കാനുള്ള പദ്ധതി അവസാനഘട്ടത്തിലാണെന്നും വിഎസ് പ്രസ്താവിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തൃശ്ശൂര്‍ രാമനിലയത്തിലാണ് മുഖ്യമന്ത്രിയും സമരക്കാരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. വയനാട്ടിലെ ഭൂമികൈയേറ്റം ഭൂമി കൈയേറ്റം ഈ മാസം 31നകം ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X