Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലിലെ ഇറച്ചിക്കറിയില്‍ മനുഷ്യക്കൈ

ലാഹോര്‍: പാകിസ്താനില്‍ തടവുകാര്‍ക്കു നല്‍കിയ ഇറച്ചിക്കറിയില്‍ മനുഷ്യന്റെ കൈ കണ്ടെത്തിയതായി പരാതി.

ലാഹോറിലെ കോത് ലക്പത് ജയിലിലാണു സംഭവം.ഫഹിം റാസഎന്ന തടവുകാരനാണ് മനുഷ്യന്റെ കൈ കിട്ടിയത്. ഇയാള്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്നു സഹതടവുകാര്‍ ബഹളമുണ്ടാക്കി.

പരിശോധനയ്‌ക്കെത്തിയ അധികൃതര്‍, സംഭവത്തെപ്പറ്റി മിണ്ടിപ്പോകരുതെന്നു നിര്‍ദേശിച്ചശേഷം കറിയില്‍ കണ്ടെത്തിയ കൈപോലെയിരിക്കുന്ന ഇറച്ചിത്തുണ്ടം എടുത്തുമാറ്റി.

പ്രതിഷേധിച്ച തടവുകാരെ മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ഉന്നതതല അന്വേഷണം ആരംഭിച്ചുവെങ്കിലും വിവാദ ഇറച്ചിക്കഷണം പരിശോധനയ്ക്ക് അയയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല.

അതു കൈപോലെയിരുന്ന ഇറച്ചിക്കഷണം മാത്രമാണെന്നായിരുന്നു ജയിലില്‍ പരിശോധനയ്‌ക്കെത്തിയ ഡിഐജി: മിര്‍സ ഷഹീദ് സലിമിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+