ഓഹരി വിപണിയില്‍ ആവേശമില്ല

സെന്‍സെക്സ് 18032.11 (+33.70) - നിഫ്ടി 5415.45 (+6.75)
എച്ച്.സി.എല്‍, സുസ് ലോണ്‍, ബി.എച്ച്.ഇ.എല്‍, ടി.സി.എസ് എന്നിവയാണ് ഏറെ നഷ്ടം നേരിട്ട ഓഹരികള്‍. എന്നാല്‍ പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി തുടങ്ങിയവ നേട്ടമുണ്ടാക്കി. അമേരിക്കയുടെ ജിഡിപി ഡാറ്റ പ്രതീക്ഷിച്ചത്ര മോശമാവാതിരുന്നതാണ് ഏഷ്യന്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കി. അതിന്റെ ചുവട് പിടിച്ചായിരുന്നു ഇന്ത്യന്‍ വിപണിയും തുടങ്ങിയത്.
പക്ഷേ ആ കയറ്റത്തിന് പിടിച്ച് നില്‍ക്കാനായില്ല. വെള്ളിയാഴ്ച ദിവസം ഊഹ കച്ചവടത്തിനായി ഓഹരി വാങ്ങിയവര്‍ തിങ്കളാഴ്ച വില്പനക്കാരായി ലാഭം നേടി.












Click it and Unblock the Notifications