വിനോദയാത്രപോയ 13കാരിയെ മാനഭംഗപ്പെടുത്തി കൊന്നു
മുംബൈ: സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു. മുംബൈയിലെ ഹോളി ക്രോസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യ പവാര്‍ ആണ് കൊല്ലപ്പെട്ടത്.
വാശിയിലെ തുംഗരേശ്വര്‍ ജങ്കിള്‍സിലേയ്ക്കാണ് വിനോദയാത്ര പോയത്. കാണാതായ ഐശ്വര്യയുടെ മൃതദേഹം പിന്നീട് നഗ്നമായി നദിയില്‍പൊങ്ങിക്കിടക്കുന്ന നിലയാലാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാനഭംഗം നടന്നതായി വ്യക്തമായിട്ടുണ്ട്.
സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഭാഗമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ 150പേരാണ് സ്‌കൂളില്‍ നിന്നും ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച യാത്രപോയത്. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഐശ്വര്യ കൂട്ടത്തിലില്ലെന്ന് അധ്യാപകര്‍ മനസ്സിലാക്കിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് മൂന്ന് കിലോമീറ്റര്‍ അകലെ കാട്ടിനുള്ളിലെ നദിയില്‍ ഐശ്വര്യയുടെ ശരീരം കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അപകടമരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികപീഡനം നടന്നതിന് വ്യക്തമായ തെളിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ലൈംഗിപീഡനക്കുറ്റവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യാത്രാ സംഘത്തിലുള്ള ആരെങ്കിലും തന്നെയായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നഗമനം, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications