Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ വിദ്യാഭ്യാസമേഖലയ്‌ക്കെതിരെ സുപ്രീം കോടതി

SC
ദില്ലി: സ്വാശ്രയവിദ്യാഭ്യാസമേഖല വാണിജ്യകേന്ദ്രമായി മാറിയെന്ന് സുപ്രീം കോടതി. രാജ്യത്തെ സ്വാശ്രയവിദ്യാഭ്യാസരംഗം പ്രഹസനമായി മാറിയെന്നും കോടതി നിരീക്ഷിച്ചു.

പ്രവേശനപരീക്ഷസുതാര്യമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രിം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ ഒരുവിഭാഗം സ്വാശ്രയ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ നീരീക്ഷണം നടത്തിയത്.

സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മാനേജ്‌മെന്റ് സീറ്റിലേക്ക് നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രിം കോടതി പറഞ്ഞു.

പരീക്ഷ സുതാര്യമല്ലെന്നും മേല്‍നോട്ട സമിതിയുടെ നിരീക്ഷണംകൂടാതെയാണ് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് പി.എ മുഹമ്മദ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് മാനേജുമെന്റുകള്‍ പരീക്ഷ നടത്തിയതയെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാണിച്ചിരുന്നു

10 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പൊതുപ്രവേശനപട്ടികയില്‍നിന്നും പ്രവേശനം നടത്താനും കോളെജുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശംനല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ സാധ്യമായില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+