Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യയ്ക്ക് പ്രാദേശിക വിമാന സര്‍വ്വീസ്

മുംബൈ: ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വിമാന സര്‍വീസ് വരുന്നു.

മുംബൈ ആസ്ഥാനമായുള്ള ഫ്രീഡം ഏവിയേഷനാണ് ദക്ഷിണേന്ത്യയില്‍ മാത്രമായി വിമാന സര്‍വ്വീസ് നടത്താനൊരുങ്ങുന്തന്. 2011 പകുതിയോടെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പ്രാദേശികാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനായി ആറ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇവര്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിക്കഴിഞ്ഞു.

മൂന്ന് എടിആര്‍72 വിമാനങ്ങളും മൂന്ന് ബൊംബാര്‍ഡിയാര്‍ വിമാനങ്ങളുമാവും ഇറക്കുമതി ചെയ്യുക. 68 മുതല്‍ 80 വരെ സീറ്റുകളുള്ള വിമാനങ്ങളാണിവ.

ദക്ഷിണേന്ത്യയില്‍ നിന്നായിരിക്കും സര്‍വീസെങ്കിലും ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്താം.

പ്രാദേശിക യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി 2007ലാണ് യുപിഎ സര്‍ക്കാര്‍ റീജണല്‍ എയര്‍ലൈന്‍സ് എന്ന ആശയത്തിന് തുടക്കമിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+