Get Updates
Get notified of breaking news, exclusive insights, and must-see stories!

പൈലറ്റ് ഇടഞ്ഞു; ബാംഗ്ലൂര്‍ വിമാനം 7മണിക്കൂര്‍ വൈകി

Air India
നെടുമ്പാശ്ശേരി: വിമാനം പറത്താന്‍ പൈലറ്റ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഏഴു മണിക്കൂര്‍ വൈകി.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.15 ന് കൊച്ചിയില്‍ നിന്ന് ചെന്നൈ വഴി ബാംഗ്ലൂര്‍ക്ക് പോകേണ്ടിയിരുന്ന ഐസി 519 വിമാനമാണ് വൈകിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് രാത്രിയാണ് വിമാനം കൊച്ചിയില്‍ നിന്ന് തിരിച്ചത്.

ശാരീരികമായ അസ്വസ്ഥതകളുള്ളതിനാല്‍ വിശ്രമം വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം റദ്ദാക്കിയതായി ആദ്യം പ്രഖ്യാപിച്ചിരുന്നു.

വിമാനം പറത്താന്‍ തയ്യാറായില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പൈലറ്റ് പിന്നീട് യാത്ര പുറപ്പെടാന്‍ തയ്യാറായത്.

താമസിച്ചിരുന്ന ഹോട്ടലിലെ സൗകര്യങ്ങളില്‍ അതൃപ്തി തോന്നിയതുകൊണ്ടാണ് പൈലറ്റ് വിമാനം പറത്താന്‍ ആദ്യം കൂട്ടാക്കാതിരുന്നതെന്നാണ് സൂചന. ഇക്കാര്യം എയര്‍ ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ഹോട്ടലുകാരുമായി പൈലറ്റ് വാക്കേറ്റമുണ്ടാക്കിയിരുന്നു. സാങ്കേതികത്തകരാര്‍ മൂലം വിമാനം വൈകുമെന്നും നാലിനു മാത്രമേ പുറപ്പെടൂവെന്നുമായിരുന്നു യാത്രക്കാര്‍ക്കുള്ള ആദ്യ അറിയിപ്പ്. പിന്നീട് അഞ്ചിന് പുറപ്പെടുമെന്നായി. ഈ സമയം പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എയര്‍ ഇന്ത്യ.

പൈലറ്റ് വഴങ്ങാതെയായപ്പോള്‍ വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയും താഴെയിറക്കി. യാത്ര പുറപ്പെടാന്‍ പൈലറ്റ് സന്നദ്ധനായതോടെ വീടുകളിലേക്കു പോയവരെ എയര്‍ ഇന്ത്യ തിരിച്ചുവിളിച്ചു.

യാത്രക്കാര്‍ എത്താന്‍ കാത്തിരുന്നതിനാല്‍ വിമാനം പിന്നെയും വൈകി. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ബഹളംവെച്ചു.

ഇതിനിടെ ഹോട്ടലില്‍ നിന്നെത്തിയ പൈലറ്റ് സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി വിമാനം വീണ്ടും വൈകിപ്പിച്ചു. ഒടുവില്‍ യാത്രക്കാരെ വീണ്ടും സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനത്തില്‍ കയറ്റിയ ശേഷം രാത്രി ഒന്‍പതരയ്ക്കാണ് വിമാനം പുറപ്പെട്ടു.

ഈ സര്‍വീസ് വൈകിയതുമൂലം ഞായറാഴ്ച വൈകീട്ട് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ കൊച്ചിഷാര്‍ജ വിമാനം മണിക്കൂറുകളോളം വൈകി. കൊച്ചിയില്‍ നിന്ന് ചെന്നൈ വഴി ബാംഗ്ലൂരിലേക്ക് പോയി മടങ്ങിയെത്തുന്ന വിമാനമാണ് തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്താറുള്ളത്.

ഷാര്‍ജയിലേക്കുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. പിന്നീട് മറ്റൊരു വിമാനം ഏര്‍പ്പാടാക്കി കൊച്ചി-ഷാര്‍ജ സര്‍വീസ് നടത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയുള്ള എയര്‍ ഇന്ത്യയുടെ കൊച്ചിചെന്നൈ-ബാംഗ്ലൂര്‍ സര്‍വീസും വൈകിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+