കൈവെട്ട് കേസ്: മുഖ്യപ്രതി പിടിയില്‍

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് ഇയാള്‍ ഒളിവില്‍ താമസിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്.
യൂനസ്, നാസര്‍, കെ.കെ. അലി എന്നിവരാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇവര്‍ക്കായി പോലീസ് ഒന്നരമാസം മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഘത്തിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്തതും കോതമംഗലം ചെറൂവട്ടൂര്‍ കുഴിത്തോട്ടില്‍ സ്വദേശിയായ കെ.കെ. അലിയായിരുന്നു.
നേരത്തെ പിടിയിലായ ജമാല്‍ നല്‍കിയ സൂചനകളുടെ സഹായത്തോടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിനുപയോഗിച്ച മാരുതി വാന്‍ തൃശ്ശൂരില്‍നിന്നും വാങ്ങിയത് അലിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതേവരെ 23 പേരാണ് പോലീസ് പിടിയിലായത്.












Click it and Unblock the Notifications