Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കില്ല

KR Gowri
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവും ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയുമായുള്ള വാക്ക് തര്‍ക്കം രൂക്ഷമായിരിക്കെ അടുത്തയാഴ്ച ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച് പാര്‍ട്ടിയിലെയും മുന്നണിയിലെയും അടുത്ത സഹപ്രവര്‍ത്തകര്‍ക്ക് അവര്‍ വ്യക്തമായ സൂചന നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

പ്രശ്‌ന പരിഹാരം കൂടി ലക്ഷ്യമിട്ട് സെപ്റ്റംബര്‍ നാലിന് എറണാകുളത്താണു യോഗം ചേരുന്നത്.
കുറച്ചുകാലമായി മുന്നണി ഉന്നതാധികാര സമിതി യോഗങ്ങളില്‍ ഗൗരിയമ്മ പങ്കെടുക്കാറില്ല. പകരം ജെഎസ്എസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എ.എന്‍.രാജന്‍ ബാബുവാണ് പങ്കെടുക്കാറ്.

ആരോഗ്യപരമായ തടസങ്ങളാണു വിട്ടുനില്‍ക്കുന്നതിനു കാരണമായി പറയാറുള്ളതെങ്കിലും കോണ്‍ഗ്രസിന്റെ ശൈലിയോടുള്ള എതിര്‍പ്പായിരുന്നു കാരണമെന്നതാണ് സത്യം.

ഇപ്പോള്‍ ഈ എതിര്‍പ്പ് പൊട്ടിത്തെറിയിലേയ്ക്ക് എത്തിയതിനാല്‍ അടുത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ഗൗരിയമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇതിനൊന്നും താന്‍ കണക്കിലെടുക്കുന്നില്ലെന്ന സൂചന നല്‍കിയാണു യോഗം ബഹിഷ്‌കരിക്കാനുള്ള ഗൗരിയമ്മയുടെ തീരുമാനം.

കോണ്‍ഗ്രസ് നേതൃത്വം കാലുവാരികളാണെന്ന് ആക്ഷേപിച്ച ഗൗരിയമ്മയ്ക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വത്തില്‍ വന്ന ശേഷം ചെറു കക്ഷികളെ അവഗണിക്കുന്നുവെന്ന പരാതി മുമ്പേയുള്ളതാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുന്നണിയുടെ പ്രതിഛായ ജനങ്ങള്‍ക്കു മുന്നില്‍ മോശമാക്കാന്‍ മാത്രമാണ് ഗൗരിയമ്മയുടെ ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ സഹായിച്ചതെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമായും യോഗത്തില്‍ ഉന്നയിച്ചേയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+