നീലലോഹിതദാസനാടാരുടെ മകള്‍ ജീവനൊടുക്കി
തിരുവനന്തപുരം: ജീവനൊടുക്കാവന്‍ ശ്രമിച്ച യുവ ശാസ്ത്രജ്ഞ മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചു. തിരുമല കൈരളി നഗര്‍ മാനസിയില്‍ പ്രവീണ്‍.സി ദാസിന്റെ ഭാര്യയും വിഎസ്എസ്‌സിയിലെ യുവശാസ്ത്രജ്ഞയുമായ ദിവ്യ.എന്‍ നാടാര്‍ (28)ആണ് ഞായറാഴ്ച രാത്രി മരിച്ചത്.
തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനേ തുടര്‍ന്ന് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ദിവ്യയെ വീട്ടുകാര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചിരുന്നു.
ഭര്‍ത്താവ് പ്രവീണ്‍.സി ദാസ് ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറാണ്. മകന്‍ ഒകു വയസ്സുകാരന്‍ ഗൗരവ്.
ബി.എസ്.പി നേതാവും മുന്‍മന്ത്രിയും മുന്‍ എം.പിയുമായ ഡോ.എ നീലലോഹിതദാസന്‍നാടാറാണ് ദിവ്യയുടെ പിതാവ്. മുന്‍ എംഎല്‍എ ആര്‍.പ്രകാശത്തിന്റെ മകള്‍ ജമീലാ പ്രകാശമാണ് ദിവ്യയുടെ അമ്മ.
മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തും.












Click it and Unblock the Notifications