വയനാട്ടില്‍ ഭൂസമരം നിര്‍ത്തുന്നു

മുഖ്യമന്ത്രിയും സമരസമിതി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം സമരം നിര്‍ത്തിവെയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.തൃശൂര്‍ രാമനിലയത്തിലാണ് മുഖ്യമന്ത്രിയും സമരനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
മൂന്നു മാസത്തിനകം ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പു കിട്ടിയതായി ആദിവാസി സമര സമിതി നേതാക്കള്‍ പറഞ്ഞു. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.
ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്കും ഭൂരഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കും മൂന്ന് മാസത്തിനകം ഭൂമി നല്‍കാമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ ഉറപ്പുനല്‍കി.












Click it and Unblock the Notifications