കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ അഭിനയിച്ചു; വൈദികന്‍ സഭയ്ക്ക് പുറത്ത്

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: സിനിമയില്‍ അഭിനയിച്ചതിന് വൈദികനെ കത്തോലിക്ക സഭ പുറത്താക്കി. കൊല്ലം വാളകം സെന്റ് മേരീസ് കോളജിലെ വൈദികനായിരുന്ന ജോണ്‍സണെയാണ് സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

അനീഷ് ജെ കരിനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നിറക്കാഴ്ച എന്ന സിനിമയില്‍ അഭിനയിച്ചതിനാണ് ജോണ്‍സണെ പുറത്താക്കിയത്.

സഭയില്‍ നിന്ന് അനുമതി വാങ്ങാതെയാണ് താന്‍ അഭിനയിക്കാന്‍ പോയതെന്ന് ഫാദര്‍ ജോണ്‍സണ്‍ സമ്മതിക്കുന്നുണ്ട്. അനുമതി ആവശ്യപ്പെട്ടിരുന്നെങ്കില്‍ സഭ തരില്ലായിരുന്നു. അതിനാലാണ് സഭയുടെ അനുമതി വാങ്ങാതെ അഭിനയിക്കാന്‍ പോയതെന്നാണ് അദ്ദേഹം പറയുന്നത്.

ജോണ്‍സണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത് അറിഞ്ഞതോടെ മലങ്കര കത്തോലിക്ക സഭ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

നിറക്കാഴ്ചയില്‍ നായകനായ ഇറ്റാലിയന്‍ താരം വിന്‍സെന്‍സോ ബൊച്ചേറലിയുടെ സുഹൃത്തായിട്ടായിരുന്നു ഫാദര്‍ ജോണ്‍സന്റെ വേഷം. പത്താം ക്ലാസ് കഴിഞ്ഞ ഉടന്‍ തന്നെ സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍സണ്‍ 26ാം വയസ്സിലാണ് വൈദികനായത്.

സഭയാകുമ്പോള്‍ ചില ചട്ടക്കൂടുകളുണ്ടെന്നും അതിന് പുറത്തു കടന്നാല്‍ കുഴപ്പമാകുമെന്ന് അറിയാമായിരുന്നുവന്നും ഫാദര്‍ ജോണ്‍സണ്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X