ലൈംഗികപീഡനം; സിപിഎം നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: ലൈംഗികപീഡനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സിപിഎം പ്രാദേശിക നേതാവിനെ ഇരിട്ടി സിഐ ജോഷിജോസ് അറസ്റ്റുചെയ്തു.
സിപിഎം നുച്യാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.വി മനോഹര (45) നാണ് അറസ്റ്റിലായത്. മനോഹരന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുന്ന വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
മുന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പരാതി നല്‍കിയതറിഞ്ഞ് മനോഹരന്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് മനോഹരനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.
മനോഹരനെ മട്ടന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. യുവതി മട്ടന്നൂര്‍ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്സെടുക്കാന്‍ ഉളിക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
നാലുമാസമായി ഒളിവില്‍ കഴിയുകയായിരുന്ന മനോഹരന്‍ ശനിയാഴ്ചയാണ് ഇരിട്ടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.












Click it and Unblock the Notifications