മതവിശ്വാസം നെറ്റിയില്‍ ഒട്ടിക്കാനാവില്ല: ഒബാമ

ഒബാമ ഹവായിയില്‍ ജനിച്ചെന്ന രേഖകള്‍ വ്യാജമാണെന്നാണ് ബെര്‍ത്തേഴ്‌സ് എന്ന സംഘം ആരോപിക്കുന്നത്. ഒബാമ മുസ്‌ലിം മതവിശ്വാസിസായാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.
എനിക്കെതിരെയുള്ള ഊഹാപോഹങ്ങളെ കുറിച്ച് ചിന്തിച്ച് വിഷമിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനു പിന്നാലെ നടക്കുന്നത് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ചവരുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. തെറ്റായ വിവരങ്ങളുടെ ഒരു ശൃംഖല തന്നെ പുതിയ മാധ്യമ യുഗത്തിനു പുറത്തുവിടാനാവും - അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ 18 ശതമാനം പേരും ബരാക് ഒബാമ മുസ് ലിം ആണെന്നാണ് വിശ്വസിക്കുന്നതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു സര്‍വേഫലം വെളിപ്പെടുത്തിയിരുന്നു.
43 ശതമാനം പേര്‍ അദ്ദേഹത്തിന്റെ മതവിശ്വാസം എന്താണെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. ഒബാമ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞത് 33 ശതമാനം പേര്‍ മാത്രമാണ്.












Click it and Unblock the Notifications