ശംബളം ലഭിച്ചില്ല; ഇമാം പള്ളി പൂട്ടിയിട്ടു
റിയാദ്: ശംബളം ലഭിക്കാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ നജദില്‍ വിശ്വാസികളെ പുറത്താക്കി ഇമാം മുസ്‌ലിം പള്ളി പൂട്ടിയിട്ടു.
സുഡാന്‍കാരനായ ഇയാള്‍ ഔദ്യോഗിക ഇമാം ആണോ എന്ന സംശയത്തെ തുടര്‍ന്നാണ് ശംബളം നിഷേധിച്ചത്. നേരത്തെ ഇമാം എ്ന്ന നിലയിലുള്ള ഇയാളുടെ അംഗീകാരം പ്രാദേശിയ മതനേതൃത്വം എടുത്തുകളഞ്ഞിരുന്നുവെന്ന് അല്‍യും പത്രം റിപ്പോര്‍ട്ട് ചെയ്തു.
റംസാന്‍ മാസമായതിനാല്‍ ഒട്ടേറെ വിശ്വാസികള്‍ ജുമാ നമസ്‌കാരത്തിനായി വെള്ളിയാഴ്ച പള്ളിയിലെത്തിയിരുന്നു.
ഇമാമിനെ അനുനയിപ്പിച്ച് പള്ളി തുറപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.












Click it and Unblock the Notifications