കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‍ബിഐ - എസ്‍ബിടി ലയനം ഇപ്പോഴില്ല

Google Oneindia Malayalam News

State Bank Logo
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ് ബി ഐയില്‍ ലയിപ്പിയ്ക്കുന്ന നടപടി ഉടനെ ഉണ്ടാവില്ല. മറ്റ് സ്റ്റേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിയ്ക്കുന്നത് സാവധാനം നടപ്പാക്കാനാണ് ധനമന്ത്രാലയം ഉദ്ദേശിയ്ക്കുന്നത്.

മാത്രമല്ല ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്റ്റേറ്റ് ബാങ്കുകളെ ലയിപ്പിയ്ക്കാനാണ് ആദ്യം ഉദ്ദേശിയ്ക്കുന്നത്.

ലയനം കൊണ്ട് എസ്ബിഐയ്ക്ക് ഉണ്ടാവുന്ന അധിക ചെലവ് കണക്കാക്കേണ്ടതുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും, സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയുമാണ് ഇതുവരെ എസ്ബിഐയില്‍ ലയിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത സ്റ്റേറ്റ്ബാങ്കുകളെ ആദ്യം ലയിപ്പിയ്ക്കണമെന്നാണ് ധനവകുപ്പ് കരുതുന്നത്. അഞ്ച് സ്റ്റേറ്റ് ബാങ്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദും ആണ് ലിസ്റ്റ് ചെയ്യാത്തവ. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്റ് ജയ്‍പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവ ലിസ്റ്റ് ചെയ്തവയാണ്. ലിസ്റ്റ് ചെയ്യപ്പെടാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദും എസ് ബി ഐയില്‍ ലയിപ്പിയ്ക്കുന്ന നടപടി വൈകാതെ ഉണ്ടാവും.

അഞ്ച് സ്റ്റേറ്റ് ബാങ്കുകള്‍ കൂടി എസ്ബിഐയില്‍ ലയിപ്പിയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് എസ്‍ബിഐ ചെയര്‍മാന്‍ ഒ പി ഭട്ട് പറഞ്ഞിരുന്നു. ഇത് ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റേറ്റ് ബാങ്കുകളുടെ ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X