ഓഹരി: രാവിലെ കുറഞ്ഞു, പിന്നെ കൂടി
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി രാവിലെ പരിക്കില്ലാതെയാണ് തുടങ്ങിയതെങ്കിലും പിന്നീട് തകര്‍ന്നു. ഒരു വേളയില്‍ സെന്‍സെക്സ് 200 പോയന്റുവരെ താണു. പക്ഷേ പിന്നീട് ബുള്ളുകള്‍ നല്‍കിയ പിന്തുണയില്‍ വിപണി തകരാതെ നിന്നു.
സെന്‍സെക്സ് 17971.12 (-60.99) - നിഫ്ടി 5402.40 (-13.05)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി മൂന്ന് ശതമാനത്തോളം താണത് മുന്നേറ്റത്തിന് തടയിടുകയായിരുന്നു. ബുള്ളുകളുടെ പിന്തുണ ഉണ്ടായിട്ടും സെന്‍സെക്സിന് 18,000 തൊടാനായില്ല. അവസാനത്തെ അരമണിയ്ക്കൂറിലാണ് നേരത്തേ ഉണ്ടായ കുറവ് നികത്തി സെന്‍സെക്സും നിഫ്ടിയും ആശ്വാസകമായ നിലയില്‍ എത്തിയത്.
ലോക വിപണിയിലെ തണുപ്പന്‍ മട്ട് അവഗണിച്ച് ഇന്ത്യന്‍ വിപണി മുന്നേറിയത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications