സെപ്തംബര്‍ ഏഴിന് ബാങ്ക് പണിമുടക്ക്
മുംബൈ: സെപ്തംബര്‍ ഏഴ് ചൊവ്വാഴ്ച ദേശ വ്യാപകമായി പൊതു മേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണിത്.
27 പൊതുമേഖലാ ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കൊപ്പം 18 വിദേശ ബാങ്കുകളിലേയും 26 സ്വകാര്യ ബാങ്കുകളിലേയും 82 പ്രാദേശിക ഗ്രാമീണ ബാങ്കുകളിലേയും 1721 സഹകരണ ബാങ്കുകളിലേയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. രാജ്യത്തെ ബാങ്ക് ഇടപാടുകള്‍ പൂര്‍ണമായും സ്തംഭിയ്ക്കുമെന്നാണ് ഇതിനര്‍ത്ഥം. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിശ്വാസ് ഉതാഗിയാണ് ഇത് അറിയിച്ചത്.
പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കരുതെന്നാണ് യൂണിയന്റെ ആവശ്യം. ഇതിനൊപ്പം പൊതുമേഖലാ ബാങ്കുകളുടെ ശാഖകളുടെ എണ്ണം കൂട്ടണമെന്നു ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 40,000 ശാഖകളാണ് ഉള്ളത്. ഇത് ഒരുലക്ഷം ആക്കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications