മാനേജര്‍ അപമാനിച്ചുവെന്ന് ബാര്‍ ജീവനക്കാരി

ദില്ലി: ബാര്‍ മാനേജര്‍ അപമാനിച്ചുവെന്ന പരാതിയുമായി ബാര്‍ ഗേള്‍. ദില്ലിയിലെ കോണാട്ട് പ്ലേസിലുള്ള ഒരു ബാറിലെ ജോലിക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മണിപ്പൂര്‍ സ്വദേശിയായ യുവതി ദില്ലി പൊലീസില്‍ ലൈംഗികപീഡനം ആരോപിച്ച് പരാതി നല്‍കിയിരിക്കുകയാണ്.

ബാറിന്റെ ഒന്നാം നിലയില്‍ താന്‍ തനിച്ചായിരുന്ന സമയത്ത് അവിടേയ്ക്ക് വന്ന മാനേജര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും കസേരയില്‍ ഇരുത്തി ചവിട്ടിത്തള്ളിയെന്നും പരാതിയില്‍ പറയുന്നു.

കയ്യില്‍ ഒരു ഫോര്‍ക്കുമായി തന്നെ ആക്രമിച്ചെന്നും ശരീരത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നത്തെത്തുടര്‍ന്ന് യുവതി ബഹളം വച്ചപ്പോള്‍ മറ്റ് ജീവനക്കാര്‍ ഓടിവന്ന് ഇടപെട്ട് യുവതിയെ രക്ഷിക്കുകയായിരുന്നുവത്രേ.

എന്നാല്‍ താന്‍ ജീവനക്കാരിയോട് ദേഷ്യപ്പെടുകമാത്രമേ ചെയ്തുള്ളുവെന്നും മറ്റെല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നുമാണ് മാനേജര്‍ പറയുന്നത്. കഴിഞ്ഞ മൂന്നുമാസമായി യുവതി ഈ ബാറിലാണ് ജോലിചെയ്യുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. തെക്കന്‍ ദില്ലിയിലെ കൊട്‌ല മബറക്പുരിലാണ് യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കുന്നത്. ഇത്തരമൊരു ദുരനുഭവമുണ്ടായ സ്ഥിതിയ്ക്ക് ഇനിയൊരിക്കലും ഈ ബാറില്‍ ജോലിചെയ്യില്ലെന്ന നിലപാടിലാണ് യുവതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+