ബ്ലാക്‌ബെറി സന്ദേശങ്ങള്‍ പരിശോധിക്കാം
ദില്ലി: സര്‍ക്കാരിന്റെ അന്ത്യശാസനത്തിന്റെ കാലാവധി ചൊവ്വാഴ്ച തീരാനിരിക്കെ തങ്ങളുടെ സേവനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കാമെന്ന് ബ്ലാക്ക്‌ബെറി ഫോണിന്റെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) സമ്മതിച്ചു.
സേവനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സെര്‍വര്‍ സ്ഥാപിക്കാന്‍ തയാറായില്ലെങ്കില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ നിലപാടിനു മുന്നില്‍ റിം ഒടുക്കം നിലപാട് മാറ്റുകയാണുണ്ടായത്.
തങ്ങളുടെ എല്ലാസേവനങ്ങളും ഉടന്‍തന്നെ നിരീക്ഷണത്തിനു വിധേയമാക്കാന്‍ റിം സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബ്ലാക്ക്‌ബെറി എന്റര്‍പ്രൈസ് സര്‍വീസും മെസഞ്ചര്‍ സര്‍വീസും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കു നിരീക്ഷിക്കാം.
എന്നാല്‍ റിം കമ്പനി ഇതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിലവാരം പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ടെലികോം ശൃംഖലകളിലൂടെയുള്ള എല്ലാ ബ്ലാക്ക്‌ബെറി സര്‍വീസുകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്്. ഇതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട്മാസത്തിനു ശേഷം നിരോധനമുണ്ടാകും.












Click it and Unblock the Notifications