കനത്ത മഴ: ചാര്‍മിനാറിന് കേടുപറ്റി

എന്നാല്‍, ചാര്‍മിനാറിന്റെ ഉറപ്പിന് ഒരു തകരാറും പറ്റിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴ കഴിഞ്ഞാല്‍ തകര്‍ന്ന ഭാഗത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങും. ഒരാഴ്ച കൊണ്ട് ഇതു പൂര്‍ത്തിയാക്കാമെന്നാണു കരുതുന്നത്.
പ്രകൃതിക്ഷോഭങ്ങളില്‍ ചാര്‍മിനാറിന് കേടുപാടുണ്ടാകുന്നത് ഇതാദ്യമല്ല. മുഗള്‍ ഭരണകാലത്ത് കാലത്ത് ഇടിമിന്നലേറ്റ് ഗുരുതരമായ തകരാറുണ്ടായിരുന്നു.
കുത്തബ് ഷാഹി വംശത്തിലെ അഞ്ചാമത്തെ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് കൂലി കുത്തബ് ഷാ 1591ല്‍ പണി കഴിപ്പിച്ചതാണിത്. നഗരത്തില്‍നിന്നു പ്ലേഗ് രോഗബാധ ഒഴിഞ്ഞു പോയതിന്റെ സ്മരണയ്ക്കായിരുന്നു നിര്‍മാണം.












Click it and Unblock the Notifications