കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തണം

നോട്ടീസ് നല്‍കാതെ കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി തെറ്റാണെന്ന് സുപ്രീം കോടതിയുടെ ഉത്തരവിലുണ്ട്.
പാര്‍ക്ക് നടത്തിപ്പുകാരായ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്ക് കേന്ദ്രം നോട്ടീസ് നല്‍കി മറുപടി കേട്ട് ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ ഒരു മാസ കാലയളവില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ പാര്‍ക്ക് പൂട്ടിയിടേണ്ട ആവശ്യമില്ല.
കണ്ടല്‍പാര്‍ക്ക് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് പാര്‍ക്ക് അടച്ചിടാന്‍ ഉത്തരവിട്ടത്. എന്നാല്‍ കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പാലിച്ചല്ല പാര്‍ക്ക് പൂട്ടിയതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കുന്ന സമയത്ത് നടത്തിപ്പുകാരായ ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഭാഗം കേള്‍ക്കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഈ മാസം 23ന് പാര്‍ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ അടച്ചിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications